![]() |
ആലക്കോട് പഞ്ചായത്ത് കാർഷിക വിപണന കേന്ദ്രം പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്യുന്നു. |
ആലക്കോട്: ആലക്കോട് ഗ്രാമ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച കാർഷിക ഉല് പന്ന സംഭരണ, വിതരണ കേന്ദ്രം ആലക്കോട് ബസ് സ്റ്റാന്റിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി സി ആയിഷയുടെ അധ്യക്ഷതയിൽ ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കവിതാ ഗോവിന്ദൻ ,എം എ ഖലീൽ റഹ്മാൻ, പഞ്ചായത്തംഗം കെ പി സാബു,ധന്യ ഗോപി, എൻ എൻ പ്രസന്നകുമാർ , വർക്കി മൂഴിയാങ്കൽ,പി ആർ നാരായണൻ നായർ , അബ്ദുള്ള നെല്ലിക്കുന്ന്, ഡെന്നീസ് വാഴപ്പള്ളിൽ, കെ എൻ ചന്ദ്രൻ , ബാബു പള്ളിപ്പുറം, വി വി അബ്ദുള്ള, വി ജി സോമൻ , സി ജി ഗോപൻ,പി കെ സാവിത്രി സംസാരിച്ചു.
കുടുംബശ്രീ പ്രവർത്തകർ, ഇമ്പ്ലിമെന്റിങ് ഓഫീസർമാർ സംബന്ധിച്ചു. തുടർന്ന് കുടുംബശ്രീ പ്രവർത്തകരുടെ മെഗാ തിരുവാതിരയും അരങ്ങേറി.
ആലക്കോട് ഗ്രാമ പഞ്ചായത്തിലെ കർഷകർ ഉത്പാതിപ്പിക്കുന്ന കാർഷിക ഉല്പന്നങ്ങൾ ന്യായവില നൽകി നേരിട്ട് ശേഖരിച്ച് പൊതു വിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന വർഷങ്ങളായുള്ള മലയോര ജനതയുടെ ആവശ്യം ഇതോടെ സാക്ഷാൽക്കരിച്ചിരിക്കുകയാണ്.
Post a Comment