പണി ധൃതഗതിയിൽ പൂർത്തിയായികൊണ്ടിരിക്കുന്ന NH 66 നെ കുറിച്ചൊരു സംശയമാണ് വിഷയം.

നിലവിൽ തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള കേരളത്തിൽ പണി പൂർത്തിയായ ഇടങ്ങളിലൂടെയെല്ലാം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ എനിക്ക് തോന്നിയൊരു സംശയമാണ് കാര്യം.

ഞാൻ മുൻപ് സൗദിയിൽ ജോലിചെയ്തപ്പോ നജ്റാൻ മുതൽ ഷറൂറ വരെ മരുഭൂമിയിൽ കൂടെ ഒരു റൂട്ടുണ്ട്. ഏകദേശം 345km ആണെന്നാണ് ഓർമ്മ നജ്റാനിൽ നിന്ന് 50 km കഴിഞ്ഞാൽ പിന്നെ ടൌൺ ഇല്ല. ഫുൾ മരുഭൂമി. ഓരോ 50-60 km ഓടിക്കഴിയുമ്പോ പാർക്കിങ് ഗ്രൗണ്ടുകൾ ഉണ്ടാകും.

റസ്റ്റ്‌ ചെയ്ത് ഓടാം.

സുഡാനിയുടെയോ യെമനിയുടെയോ ഓരോ ചെറിയ കടയും ഭാഗ്യമുണ്ടെൽ ഒരുപെട്രോൾ പമ്പും ഹോട്ടലുമൊക്കെ കാണാം.

ഉറക്ക ക്ഷീണം കൊണ്ട് പാർക്കിങ്ങിൽ കിടന്നുറങ്ങി എണീറ്റുകഴിഞ്ഞു ദിക്കറിയാതെ വന്നയിടത്തേക്ക് തന്നെ തിരിച്ചോടിയ ഓർമ്മകളുമുണ്ട് കൂട്ടായിട്ട്.

കേരളത്തിലെ NH 66 ഏകദേശം 700 km അടുത്ത് ഉണ്ടെന്നാണ് അറിവ്. നിലവിൽ പണി കഴിയുന്ന ഭാഗത്തോ, പണി നടന്ന് കൊണ്ടിരിക്കുന്ന ഭാഗത്തോ ഒരു പാർക്കിംഗ് സ്പേസ് ഉള്ളതായി കാണുന്നില്ല.

സർവീസ് റോഡിൽ ഇറങ്ങിയിട്ട് നിർത്താം എന്ന് കരുതിയാൽ അവിടെയും അതിന് സ്പേസ് ഇല്ല.

നിലവിൽ ഒരു side 3 വരി പാത, സർവീസ്റോഡ് കഷ്ടി ഒരു വണ്ടിക്ക് പോകാനുള്ള തരത്തിലും.

മാഹി ബൈപാസിൽ ടോൾ വന്നയിടത്ത് ടോയ്ലറ്റ് സൗകര്യമോ പാർക്കിംഗ് സ്പെസോ ഒന്നുമില്ല.

അതുപോലെതന്നെയാകും മൊത്തം റോഡ് എന്നപോലെ തോന്നുന്നു.

വണ്ടിയോടിച്ചു പോകുമ്പോ ഉറക്കം വന്നാൽ ട്രാക്കിൽ തന്നെ നിർത്തേണ്ട അവസ്ഥ. പിന്നാലെ വരുന്നവർ ഇടിച്ചു കേറിയാൽ അതും തീരുമാനമാകും.

ആലോചിച്ചാൽ ഒരു അന്തവുമില്ല ആലോചിച്ചില്ലേൽ ഒരു കുന്തവുമില്ല.

അതി ബുദ്ധിയുള്ള പൊന്മാൻ ആണല്ലോ ഗതാഗത വകുപ്പ്. കിണറ്റിലെങ്കിലും മുട്ടയിടാതിരിക്കില്ല.

സോഷ്യൽ മീഡിയ വഴി കൂടുതൽ അഭിപ്രായങ്ങൾ നടത്തിയ പോസ്റ്റുകളുടെ ഒരു ഭാഗം ആണ് ഇത്.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post