തളിപ്പറമ്പ് നോർത്ത് ഉപജില്ല സ്കൂൾ കലോത്സവം പെരുമ്പടവിൽ; സംഘാടക സമിതി രൂപീകരിച്ചു

പെരുമ്പടവ് : തളിപ്പറമ്പ് നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി സംഘാടകസമിതി രൂപീകരണ യോഗം നടന്നു.

പെരുമ്പടവ് ബി.വി.ജെ.എം ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് ചേർന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. 

സ്കൂൾ മാനേജർ ഫാ. ജോർജ്ജ് തൈക്കുന്നുംപുറം അദ്ധ്യക്ഷത വഹിച്ചു. തളിപ്പറമ്പ് എ.ഇ.ഒ കെ. മനോജ് പദ്ധതി വിശദീകരണം നടത്തി. 

ഉനൈസ് എരുവാട്ടി , ഇ.പി ജോസുകുട്ടി, ജോസി മാത്യു, കെ. രജീഷ്, ഷൈനി ബിജേഷ്, ഷീജ കൈപ്രത്ത്, എം.പി ജ്യോതിലക്ഷ്മി, അന്നക്കുട്ടി ബെന്നി, കെ.സി വത്സല, സുഷമ വത്സൻ എന്നിവർ പ്രസംഗിച്ചു.

0 Comments

Post a Comment

Post a Comment (0)

Previous Post Next Post