വാട്‌സ്ആപ്പ് മെസേജിംഗ് ആപ്പിലെ ഡാറ്റ ബാക്കപ്പിനായി ഗൂഗിള്‍ അക്കൗണ്ട് സ്റ്റോറേജ് ഉപയോഗിച്ചു തുടങ്ങിയതോടെ മുട്ടന്‍ പണി കിട്ടിയവരാണ് നമ്മളില്‍ പലരും.
ഗൂഗിള്‍ സൗജന്യമായി നല്‍കുന്ന 15 ജി.ബി സ്റ്റോറേജ് സ്മാര്‍ട്ട് ഫോണിലെ ഫോട്ടോ, വീഡിയോ, മറ്റ് ഫയലുകള്‍ എന്നിവ ബാക്കപ്പ് ചെയ്താല്‍ തന്നെ തീര്‍ന്നുപോകും.
വാട്‌സ്ആപ്പിലെ ബാക്കപ്പ് താത്കാലികമായി നിറുത്തിവച്ചാണ് സാധാരണക്കാര്‍ ഇതിനെ നേരിടുന്നത്.
പക്ഷേ ഫോണ്‍ മാറുകയോ വാട്‌സ്ആപ്പ് അണ്‍ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരികയോ ചെയ്താല്‍ അതീവ പ്രധാന്യമുള്ള പല ചാറ്റുകളും ഫയലുകളും ബാക്കപ്പ് ഇല്ലാത്തത് കൊണ്ട് നഷ്ടമാകും.
ഗൂഗിള്‍ അക്കൗണ്ടിലെ സ്റ്റോറേജ് തീര്‍ന്നത് മൂലം പ്രാധാന്യമുള്ള പല ഇമെയിലുകളും സ്വീകരിക്കാന്‍ കഴിയാതെ വരികയും ചെയ്യും.
Post a Comment