ഇന്ന് നിരത്തിലുള്ള വാഹനങ്ങളിൽ 10% ഇലക്ട്രിക് വാഹനങ്ങൾ ആണ്. അതിൽ രജിസ്ട്രേഷൻ വേണ്ട വാഹനങ്ങളും രജിസ്ട്രേഷൻ വേണ്ടാത്ത വാഹനങ്ങളും ഉണ്ട്.
രജിസ്ട്രേഷൻ വേണ്ടാത്ത വാഹനങ്ങൾ വാഹനങ്ങൾ കൂടുതലും ഉപയോഗിക്കുന്നത് വിദ്യാർത്ഥികൾ, അതായത് ലൈസൻസ് എടുക്കുവാൻ പ്രായപൂർത്തിയാകാത്ത വിദ്യാർഥികൾ, പ്രായമുള്ളവർ, ലൈസൻസ് എടുക്കാൻ ബുദ്ധിമുട്ടുള്ളവർ, രജിസ്ട്രേഷൻ വേണ്ടാത്ത വാഹനങ്ങൾ ഉപയോഗിക്കുന്നു.
പക്ഷേ ഇലക്ട്രിക് വാഹനങ്ങളെ കേന്ദ്രീകരിച്ച് വിപുലമായ ഒരു പരിശോധന നടത്തി പല വാഹനങ്ങളും പിടിച്ചെടുത്തു നമ്മൾ സ്ഥിരമായി വാർത്തകൾ കാണുന്നു. എന്തുകൊണ്ടാണ് ഇത്തരം രജിസ്ട്രേഷൻ വേണ്ടാത്ത ഇലക്ട്രിക് സ്കൂട്ടറുകൾ പരിശോധിച്ച് നടപടിയെടുക്കുന്നത്?
ഇന്ന് നിരത്തിൽ ഓടുന്ന പല വാഹനങ്ങളും രജിസ്ട്രേഷന്റെ പരിധിയിൽ വരുന്ന വാഹനങ്ങൾ ആണ് രജിസ്ട്രേഷൻ ഇല്ലാതെ ഉപയോഗിക്കുന്നത് എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് ഇപ്രകാരത്തിലുള്ള നടപടികൾ സ്വീകരിക്കുന്നത്.
രജിസ്ട്രേഷൻ ഇല്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ അതിനെ ഇൻഷുറൻസ് പരിഗണന കിട്ടില്ല എന്നുള്ളത് പ്രധാനപ്പെട്ട കാര്യവും അതിൻറെ കൂടെ തന്നെ നിയമപരമായ ശിക്ഷ ലഭിക്കും എന്നുള്ളത് രണ്ടാമത്തെ കാര്യവുമാണ്.
അപ്പോൾ ഒരു രജിസ്ട്രേഷൻ ഇല്ലാത്ത വാഹനം നിരത്തിലിറക്കണമെങ്കിൽ അത് എങ്ങനെ മനസ്സിലാക്കി കൈകാര്യം ചെയ്യാൻ സാധിക്കും?
രജിസ്ട്രേഷൻ ഇല്ലാതെ ഒരു ഇലക്ട്രിക് സ്കൂട്ടർ നിരത്തിലിറക്കാൻ മൂന്ന് മാനദണ്ഡങ്ങൾ പാലിച്ചിരിക്കണം.
ഈ വാഹനത്തിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടറിന്റെ പവർ 250 വാട്ട് താഴെയായിരിക്കണം.
മണിക്കൂറിൽ 25 കിലോമീറ്റർ വേഗതയിൽ അധികം പോകാൻ പാടുള്ളതല്ല.
ഈ വാഹനത്തിന്റെ ബാറ്ററി പായ്ക്ക് അഴിച്ചു വെച്ചതിനുശേഷം ഉള്ള ഭാരം 60 കിലോ ഗ്രാമിൽ കൂടാൻ പാടുള്ളതല്ല.
ഈ മൂന്ന് മാനദണ്ഡങ്ങളും പാലിച്ചാൽ മാത്രമേ ഒരു വാഹനം രജിസ്ട്രേഷൻ ഇല്ലാതെ നിരത്തിലിറക്കാൻ സാധിക്കൂ.
ഇതിൽ ഏതെങ്കിലും ഒരു കണ്ടീഷൻ വയലേറ്റ് ചെയ്താൽ വാഹനത്തിന് രജിസ്ട്രേഷൻ ആവശ്യമായിട്ട് വരും.
ഒരു ഇലക്ട്രിക് സ്കൂട്ടർ വാങ്ങാൻ ചെല്ലുമ്പോൾ ഈ പറഞ്ഞ മൂന്ന് നിബന്ധനകളും ആ സ്കൂട്ടർ പാലിക്കപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക.
അങ്ങനെ ഉണ്ടെങ്കിൽ മാത്രമേ ആ വാഹനം രജിസ്റ്റർ ചെയ്യാതെ നിങ്ങൾക്ക് നിരത്തിൽ ഇറക്കാൻ സാധിക്കൂ.
ഒരു കാര്യം കൂടി ഉണ്ട് ഈ വാഹനത്തിന് രജിസ്ട്രേഷൻ വേണ്ട എന്ന് ഒരു ടെസ്റ്റിംഗ് അതോറിറ്റി കൊടുത്തിരിക്കുന്ന അപ്പ്രൂവൽ നമ്പർ വാഹനത്തിൻറെ രജിസ്ട്രേഷൻ പ്ലേറ്റിൽ അതായത് മുന്നിലും പിറകിലുള്ള രജിസ്ട്രേഷൻ നമ്പറിൽ രേഖപ്പെടുത്തുകയും വേണം.
അപ്പോൾ നിങ്ങൾ ഉപയോഗിക്കുന്ന ഇലക്ട്രിക് വാഹനം രജിസ്റ്റേഴ്സിന്റെ പരിധിയിൽ ഉൾപ്പെടാത്തതാണെങ്കിൽ ഈ കാര്യങ്ങൾ കൂടി മനസ്സിലാക്കി ഒരു വാഹനം വാങ്ങാൻ ശ്രദ്ധിക്കുക.
Post a Comment