പുതുതായി വാങ്ങിയ വാട്ടർ ടാങ്ക് മരം വീണു കേടു പറ്റി. വാട്ടർ ടാങ്ക് പുതിയത് മാറ്റി തിരിച്ചുകൊടുത്ത് മാതൃകയായി കമ്പനി.

 

ചേർത്തല: പുതിയ 1000 ലിറ്റർ ത്രി ലേയർ വാട്ടർ ടാങ്ക് ആണ്. വെച്ച് ഒരു മാസം കഴിഞ്ഞപ്പോൾ ഒരു മരം വീണതാണ്. എത്ര ശ്രമിച്ചിട്ടും നിവർത്താൻ സാധിക്കുന്നില്ല. പൊട്ടിയിട്ടില്ല. നിവർത്തിയെടുക്കാൻ സാധിച്ചാൽ വീണ്ടും ഉപയോഗിക്കാം. എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടെങ്കിൽ അറിയാവുന്നവർ ഒന്ന്പറയുക. എന്ന് വാട്ടർ ടാങ്കിന്റെ ഉടമ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന്റെ അടിസ്ഥാനത്തിൽ,

പോസ്റ്റ് കണ്ട കമ്പനിയുടെ ഓണർ നേരിട്ട് വിളിച്ച് ഇതിനുള്ള പരിഹാരം അവർ കണ്ടെത്തി തരാമെന്ന് ഉറപ്പുനൽകി. അങ്ങനെ അവർ പഴയതിന് പകരം പുതിയത് ഉടമയ്ക്ക് മാറ്റി നൽകുകയും ചെയ്തു.

ഇന്ന് രാവിലെ കമ്പനി നേരിട്ട് എന്റെ വീട്ടിൽ പുതിയ ടാങ്ക് എത്തിച്ചു തന്നു. സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു ഞാൻ അതുകൊണ്ട് എങ്ങനെയെങ്കിലും നിവർത്താൻ വേണ്ടി ആണ് പോസ്റ്റ് ഇട്ടത്. എന്നാൽ എനിക്ക് പുതിയ ടാങ്ക് കിട്ടി.

എന്നൊക്കെ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റ് കുറിച്ചിട്ടുണ്ട്.

ഇതിനേക്കാൾ വലിയ പരസ്യം വേറെ ഉണ്ടാകുമോ ഒരു ടാങ്ക് താങ്കൾക്ക് തന്നുകൊണ്ട് ലക്ഷങ്ങൾ കൊടുത്തു കിട്ടുന്നതിനേക്കാൾ വലിയ പരസ്യം ഒരു ടാങ്കിന്റെ ചിലവിൽ അദ്ദേഹത്തിന് കിട്ടി വിമർശനപരമായ ഒരുപാട് കമന്റുകളും അദ്ദേഹത്തിൻറെ പോസ്റ്റുകളിൽ കാണാൻ സാധിക്കും.

എന്തായാലും സാഹചര്യത്തിൽ ഒരു കമ്പനി ചെയ്ത ആ ഒരു നല്ല തീരുമാനത്തെ അഭിനന്ദിക്കാതെ വഴിയില്ല എന്ന് കരുതണം.​

0 Comments

Post a Comment

Post a Comment (0)

Previous Post Next Post